ലീഗിന് പണികിട്ടും: ജില്ലയില്‍ കോണ്‍ഗ്രസ് എസ്ഡിപിഐയുമായി ധാരണയില്‍

Sunday 11 October 2015 10:19 pm IST

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് പണികൊടുക്കാന്‍ കോണ്‍ഗ്രസ് എസ്ഡിപിഐയുമായി ധാരണയില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഴക്കുളം ബ്ലോക്ക് ഡിവിഷനില്‍ കൈവെട്ട് കേസിലെ പ്രതിയായ എസ്ഡിപിഐക്കാരനെ വിജയിപ്പിച്ച തന്ത്രമായിരിക്കും ജില്ലയിലാകെ നടപ്പാക്കാന്‍ നീക്കം നടത്തുന്നത്. യുഡിഎഫിലെ ഘടകകക്ഷിയായ ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ എല്ലാം തന്നെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് എസ്ഡിപിഐക്ക് വോട്ട് മറിക്കാനാണ് രഹസ്യധാരണ ഉണ്ടാക്കിയിരിക്കുന്നത്. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ എസ്ഡിപിഐ കോണ്‍ഗ്രസിനെ സഹായിക്കും. ഇത് മുന്നില്‍കണ്ട് പല പഞ്ചായത്തുകളിലും ഒറ്റക്ക് മത്സരിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. വെങ്ങോല, കിഴക്കമ്പലം, നെല്ലിക്കുഴി, വാഴക്കുളം ഗ്രാമപഞ്ചായത്തുകളിലും, ആലുവ, മൂവാറ്റുപുഴ പറവൂര്‍, കോതമംഗലം, പെരുമ്പാവൂര്‍ നഗരസഭകളിലുമാണ് കോണ്‍ഗ്രസ് എസ്ഡിപിഐ കൂട്ട്‌കെട്ട് ഉടലെടുത്തിരിക്കുന്നത്. എസ്ഡിപിഐയെ ഉപയോഗിച്ച് തീവ്ര മുസ്ലിം വോട്ടുകള്‍ കൈക്കലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.ഇതിനിടെ മുസ്ലിം തീവ്രവാദ സംഘടനയായ എസ്ഡിപിഐയെ കൂട്ടുപിടിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.