സമാന്തര സര്‍വീസ്: ഇന്ന് ബസുകള്‍ പണിമുടക്കും

Sunday 11 October 2015 10:20 pm IST

മുണ്ടക്കയം: ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസില്‍ പ്രതിഷേധിച്ച് മുണ്ടക്കയത്ത് ഇന്ന് ചില റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. കൂട്ടിക്കല്‍, പറത്താനം, പുലിക്കുന്ന്, പുഞ്ചവയല്‍, വണ്ടന്‍പതാല്‍, പാലൂര്‍ക്കാവ് എന്നീ സ്ഥലങ്ങളില്‍ നിന്നു മുണ്ടക്കയത്തേക്കുള്ള ഓട്ടോ സമാന്തര സര്‍വീസുകള്‍ക്കെതിരെയാണ് പ്രതിഷേധം. ഇവര്‍ക്കെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മുണ്ടക്കയം പരിസരപ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് ഇന്ന് സര്‍വീസ് നിര്‍ത്തിവച്ച് പണിമുടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.