അമ്മാനിലെ നഗര വീഥിക്ക് ഗാന്ധിജിയുടെ പേര്

Sunday 11 October 2015 10:22 pm IST

അമ്മാന്‍: ജോര്‍ദ്ദാനിലെ തലസ്ഥാനനഗര വീഥിക്ക് മഹാത്മാഗാന്ധിയുടെ പേരിട്ടു. ഭാരത രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു. സദ്‌സാഗ്ലൗള്‍ സ്ട്രീറ്റെന്ന പ്രമുഖ വീഥിയുടെ ഒരു ഭാഗത്തിനാണ് ഗാന്ധിജിയുടെ പേരിട്ടത്. ഈജിപ്തിലെ വന്‍ ദേശീയ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ നേതാവായിരുന്നു സദ്‌സാഗ്ലൗള്‍. സമാധാന സമരത്തിന്റെ ചരിത്രം പേറുന്ന വീഥീയായതിനാലാണ്  മഹാത്മാഗാന്ധിയുടെ പേരിടാന്‍ ഈ വഴിതന്നെ തിരഞ്ഞെടുത്തതെന്ന് അമ്മാന്‍ മേയര്‍ അഖല്‍ ബെല്‍ താഗി പറഞ്ഞു. ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ്, 1946-ല്‍ അബ്ദുള്ള രാജാവും ഞാനും ആ സമരത്തില്‍ ഈ വീഥിയില്‍ പങ്കുകൊണ്ടിട്ടുണ്ടെന്നും താഗി പറഞ്ഞു. ഭാരതവുമായുള്ള ഹൃദ്യമായ ബന്ധത്തിന്റെ ആത്മാര്‍ത്ഥത തെളിയിക്കുന്നതായി ഈ നാമകരണമെന്ന് പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.