സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും : പട്ടികജാതി ഏകോപനസമിതി

Sunday 11 October 2015 10:22 pm IST

ചെറായി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുമെന്ന് പട്ടികജാതി ഏകോപന സമിതി സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍.ആര്‍. സന്തോഷ് പറഞ്ഞു. കുഴുപ്പിള്ളി പുല്ലന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ്. ജില്ലാ കോഡിനേറ്റര്‍ പി.ടി. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.കെ.അച്യുതന്‍, വി.കെ.ഭാസി, കാര്‍ത്യായനി ടീച്ചര്‍, ടി.എ.സോമന്‍, പി.ടി.മോഹനന്‍, കെ.കെ.പുഷ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.