കോതമംഗലം: ബിജെപി തൃക്കാരിയൂര്‍ മേഖല കമ്മറ്റിയുടെ കീഴില്‍വരുന്ന നെല്ലിക്കുഴി പഞ്ചായത്തിലെ 5,6,7 എന്നീ വാര്‍ഡുകളിലും പിണ്ടിമനപഞ്ചായത്തിലെ 8,9വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങി. എല്ലാവാര്‍ഡുകളിലും വിജയിക്കുമെന്ന് ഉറപ്പായതായി മേഖലകമ്മറ്റി വിലയിരുത്തി. നെല്ലിക്കുഴി പഞ്ചായത്തില്‍ അഞ്ചാംവാര്‍ഡില്‍ ശോഭാ രാധാകൃഷ്ണന്, ആറാം വാര്‍ഡില്‍ സന്ധ്യസുനില്, ഏഴാം വാര്‍ഡില്‍ കെ.കെ.ശുചീന്ദ്രന് എന്നിവരേയും പിണ്ടിമന പഞ്ചായത്തിലെ ആയക്കാട് ഭാഗങ്ങളില്‍ വരുന്ന എട്ടാം വാര്‍ഡില്‍ സുരേഷ്കുമാര്‍ കാട്ടുകുടി, ഒമ്പതാംവാര്‍ഡില്‍ സതി ഉണ്ണികൃഷ്ണന് എന്നിവരേയുമാണ് ബിജെപി പ്രഖ്യാപിച്ചത്. തൃക്കാരിയൂര്‍ മേഖലയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രണ്ടാംഘട്ട ഗൃഹസമ്പര്ക്കത്തിനൊരുങ്ങുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 50വീടുകള്‍ കേന്ദ്രീകരിച്ച് കുടുംബയോഗങ്ങള്‍ നടത്തിവരുന്നു. നെല്ലിക്കുഴി 5,6,7 വാര്‍ഡുകളിലും പിണ്ടിമന 8,9വാര്‍ഡുകളിലും ബിജെപി വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ നടത്തി. തൃക്കാരിയൂര്‍ ആറാംവാര്‍ഡില്‍ നടന്ന കണ്വെന്ഷന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ആര്.സിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം പി.പി.സജീവ്, എ.കെ.സനന്, വി.എം.മണി, മനോജ് കാവനാല്‍ എന്നിവര്‍ വിവിധ വാര്‍ഡ് കണ്‍വെന്‍ഷനുകളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: