പൂര്‍വസൈനിക സേവാ പരിഷത്ത് ദേശീയ സമ്മേളനം സമാപിച്ചു

Sunday 11 October 2015 10:38 pm IST

വഡോദര: അഖില ഭാരതീയ പൂര്‍വസൈനിക സേവാ പരിഷത്ത് അഖിലേന്ത്യാ സമ്മേളനം  ഗുജറാത്തിലെ ആനന്ദില്‍ മൂന്ന് ദിവസമായി നടന്നു. അഖിലേന്ത്യാ അധ്യക്ഷന്‍ ലെഫ്റ്റനന്റ് ജനറല്‍ വി.എം. പാട്ടീലിന്റെ അദ്ധ്യക്ഷതയില്‍ ഗുജറാത്ത് ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്‌ലി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിജയദശമിക്ക് നല്‍കുമെന്നും, ഇസിഎച്ച്എസിന്റെ മിലിറ്ററി ഹോസ്പിറ്റല്‍ റഫര്‍ ചെയ്യുവാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും 6000ത്തോളം വരുന്ന പൂര്‍വസൈനിക് സേവാ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പരീഖര്‍ ഉറപ്പു നല്‍കി. കേരളത്തില്‍നിന്നും നൂറുകണക്കിന് പൂര്‍വസൈനിക സേവാപരിഷത്തിന്റെ കാര്യകര്‍ത്താക്കന്മാരും സൈന്യ മാതൃശക്തിയുടെ അമ്മമാരും പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് കേണല്‍ രാമദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഹവില്‍ദാര്‍ വേലായുധന്‍ കളരിക്കല്‍, സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ കെ.ജി. നമ്പ്യാര്‍ എന്നിവര്‍ക്ക് കേരളത്തില്‍നിന്നുള്ള ഏറ്റവും നല്ല സംഘാടകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ സമ്മേളനവേദിയില്‍ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.