ഹെബാസിന് പിഴ, സീക്കോയ്ക്ക് ശാസന

Sunday 11 October 2015 10:57 pm IST

മഡ്ഗാവ്: മാച്ച് ഓഫീഷ്യല്‍സിനെ പരസ്യമായി വിമര്‍ശിച്ചതിന് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പരിശീലകന്‍ അന്റോണിയോ ലോപസ് ഹെബാസിന് തക്കീത് നല്‍കാനും പിഴയിടാനും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി തീരുമാനിച്ചു. നാലാം മാച്ച് റഫറിയുടെ തീരുമാനം ചോദ്യം ചെയ്തതിന് എഫ്‌സി ഗോവ പരിശീലകന്‍ സീക്കോയെ ശാസിക്കാനും തീരുമാനം. ഹെബാസിന് 50,000 രൂപയാണ് പിഴ. ഫറ്റോര്‍ദയില്‍ നടന്ന അത്‌ലറ്റികോ-ഗോവ മത്സരമാണ് നടപടികളിലേക്ക് നയിച്ചത്. ഏറെ വീറും വാശിയും നിറഞ്ഞ, സമനിലയില്‍ കലശിച്ച മത്സരത്തില്‍ റഫറിക്ക് നിരവധി തവണ മഞ്ഞക്കാര്‍ഡും ഒരുവട്ടം ചുവപ്പു കാര്‍ഡും പുറത്തെടുക്കേണ്ടിവന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.