നാടിനെ വിറപ്പിച്ച പുലി കെണിയില്‍ കുടുങ്ങി

Sunday 11 October 2015 11:19 pm IST

മാനന്തവാടി: ഒരാഴ്ച്ചയായി കാട്ടിക്കുളത്തൂം പരിസരങ്ങളിലും ഭീതിവിതച്ച പുലിയെ പിടികൂടി. മേലെ അമ്പത്തിനാലിലില്‍ പള്ളിക്ക് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങുകയായിരുന്നു. ആറ് വയസ്സ് തോന്നിക്കുന്ന പുലി പരിസരപ്രദേശങ്ങളിലെ വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നിരുന്നു. മാനന്തവാടി ഡിഎഫ്ഒ നരേന്ദ്രനാഥ് വെളൂരിയുടെ നേതൃത്വത്തില്‍ പുലിയെ ബേഗൂര്‍ റേഞ്ച് ഓഫീസില്‍ എത്തിച്ചു. ബത്തേരി ഫോറസ്‌ററ് വെറ്ററിനറി സര്‍ജന്‍ ഡോ. ജിജിമോന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ പുലിയുടെ പല്ലു നഷ്ടപ്പെട്ടതായി കണ്ടെത്തി. ഡിഎഫ്ഒ, തിരുനെല്ലി എസ്‌ഐ മനോഹരന്‍, തോല്‍പ്പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുധാകരന്‍ എന്നിവര്‍ പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ പുലിയെ തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.