പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കു തെരഞ്ഞെടുപ്പു കമ്മീഷന് അനുമതി നല്കി. ബിഹാറിലെ ബാബുവയിലാണു റാലി നടക്കുക. കൈമൂര്‍ ജില്ലാ മജിസ്ട്രേറ്റ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചതോടെ വിലക്കു നീക്കുകയായിരുന്നു.
വോട്ടെടുപ്പു നടക്കുന്ന ദിവസം സമീപ മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി റാലികളില്‍ പങ്കെടുക്കുന്നതും അതു തല്‍സമയം സംപ്രേഷണം ചെയ്യുന്നതും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ആരോപിച്ചു മതനിരപേക്ഷ സഖ്യം രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കൈമൂര്‍ ജില്ലാ മജിസ്ട്രേറ്റ് റാലിക്ക് അനുമതി നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: