സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോധവല്‍ക്കരണ ക്ലാസ് നടത്തി

Monday 12 October 2015 11:05 am IST

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോധവല്‍ക്കരണ ക്ലാസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഖാദര്‍പാലാഴി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ഗര്‍ഭകാലം മുതല്‍ തന്നെ അമ്മമാര്‍കുഞ്ഞുമായി ആശയവിനിമയനം തുടങ്ങണമെന്ന് കുട്ടികളുടെപഠനവൈകല്യവിഷയത്തില്‍ വിദഗ്ധമായ ഡോ. അനൂപ് റാണി പറഞ്ഞു. സദയം ചാരിറ്റബിള്‍ ട്രസ്റ്റ് കുട്ടികളിലെ പഠനവൈകല്യം എന്ന വിഷയത്തില്‍ സംഘടിപ്പിച്ചബോധവല്‍ക്കരണ ക്ലാസില്‍സംസാരിക്കുകയായിരുന്നു അവര്‍. കുഞ്ഞുമായി അമ്മയ്ക്കുള്ള നല്ല ആശയബന്ധം വൈകല്യങ്ങളെ അകറ്റി നിര്‍ത്തും. ഗര്‍ഭാവസ്ഥയില്‍തന്നെ കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളാനാകും അവര്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥികള്‍ക്ക് ഉപഹാരം നല്‍കി. ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. രമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.സിബഹത്തുള്ള, സെക്രട്ടറി സര്‍വ്വമദനന്‍കുന്ദമംഗലം ചന്ദ്രബാബുചുള്ളിയോട്, പുഷ്പരാജ് കോട്ടൂളി സജി തോമസ്, ഉദയേന്ദ്രകുമാര്‍ എം. സുധിന്‍രാജ്, ഡോ. കേശവന്‍, തുളസി ദാസ് പ്രസംഗിച്ചു.