മാമ്പുഴയെ സംരക്ഷിക്കാന്‍ കൂട്ടായ്മ

Monday 12 October 2015 11:07 am IST

കോഴിക്കോട്: മാമ്പുഴയെ സംരക്ഷിക്കാന്‍ എന്തു ചെയ്യുമെന്ന ചോദ്യവുമായി മാമ്പുഴ സംരക്ഷണസമിതി രാഷ്ട്രീയനേതാക്കളുമായി മുഖാമുഖം നടത്തി.പുറംപോക്ക് ഭൂമി ഏറ്റെടുക്കല്‍, മാലിന്യ നിവാരണം, കയ്യേറ്റം തടയല്‍, അനധികൃത എം.ബാന്റ് കേന്ദ്രങ്ങളുയര്‍ത്തുന്ന മാലിന്യ പ്രശ്‌നങ്ങളും അനുബന്ധകാര്യങ്ങളും, കളിക്കടവ് സംരക്ഷണം, പുഴനവീകരണസംരക്ഷണസമിതി ആവിഷ്‌കരണം തുടങ്ങി സുപ്രധന കാര്യങ്ങളില്‍ മാമ്പുഴ സംരക്ഷണസമിതി അവതരിപ്പിച്ച രൂപരേഖ ആസ്പദമാക്കി നടന്ന മുഖാമുഖത്തില്‍ ബിജെപി കോണ്‍ഗ്രസ്, സിപി.ഐ (എം) സിപിഐ എന്നിവയുടെ നേതാക്കള്‍ സംബന്ധിച്ചു. മുഖാമുഖം പരിപാടി അഡ്വ.പി.ടി.എ. റഹീം (എം.എല്‍എ) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാമ്പുഴ സംരക്ഷണസമിതി പ്രസിഡന്റ് ടി.കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. ആനന്ദന്‍ രൂപരേഖ അവതരിപ്പിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.സുരേഷ്, സിപിഎം ഏരിയാ കമ്മറ്റി മെമ്പര്‍ കെ.ആര്‍ സുബ്രഹ്മണ്യന്‍, ഡിസിസി മെമ്പര്‍ കെ. പുരുഷോത്തമന്‍, സി.പി.ഐ നേതാവ് രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സമിതി സെക്രട്ടറി കെ.പി. സന്തോഷ്‌സ്വാഗതവും നടലാട്ട് കുഞ്ഞന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.