അക്രമത്തിന് പ്രേരിപ്പിച്ചത് കോടിയേരി : ബിജെപി

Monday 12 October 2015 11:23 am IST

പാലക്കാട്: കഴിഞ്ഞദിസം ജില്ലയിലെത്തി അണികളെ അക്രമത്തിന് ആഹ്വാനം ചെയ്ത സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കഞ്ചിക്കോട്ടെ അക്രമത്തിന് കാരണമെന്നും അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുക്കണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം മേഖലയിലുണ്ടായ അക്രമം താത്കാലികമായി അ്വസാനിച്ചതായിരുന്നു. അതിനിടയില്‍ കഴിഞ്ഞ ദിസം ജില്ലയിലെത്തിയ കോടിയേരി, അണികളെ ലെഫ്റ്റ് റൈറ്റ് മാത്രമല്ല തിരിച്ചടിക്കാനും പഠിപ്പിക്കും എന്ന് പ്രസംഗിച്ചത് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനാണ്. അതിന്റെ പിന്‍ബലത്തിലാണ് സിപിഎം-ഡിവൈഎഫ്‌ഐ സംഘം കൊലവിളി നടത്തുന്നത്. അക്രമത്തിന് പ്രേരണ നല്‍കുന്ന പ്രസംഗം നടത്തിയ കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.