ഭര്‍ത്താവിനെ വെട്ടിക്കൊന്ന് പിഞ്ചുകുഞ്ഞുമായി ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

Monday 12 October 2015 9:49 pm IST

ചങ്ങരംകുളം: ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കരിങ്കല്ലത്താണി അവിണ്ടിത്തറ പളളിക്ക് പുറകിൽ താമസിക്കുന്ന പെരുമ്പുളളിയിൽ ഫൈസൽ(32), ഭാര്യ സലീന(26), എട്ട് മാസം പ്രായമുള്ള മകൻ ഹാഷിം എന്നിവരാണ് മരിച്ചത്. ഫൈസലിനെ വെട്ടേറ്റ നിലയിൽ വീടിനുള്ളിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ കൊണ്ടപോകും വഴിയാണ് ഫൈസൽ മരിച്ചത്. മാനസികമായി പ്രശ്‌നമുണ്ടായിരുന്ന സെലീന ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിനെ വെട്ടുന്നത് തടയാൻ ശ്രമിച്ച ഭർതൃമാതാവിനെ തള്ളിമാറ്റിയ സെലീന കുട്ടിയെ എടുത്ത് കിണറ്റിൽ ചാടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.