തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന്’ എന്ന് നിന്റെ മൊയ്തീന്’ പിന്‍വലിച്ചു. ചിത്രം ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്പര്യമില്ലെന്ന് സംവിധായകന് ആര്.എസ് വിമല്‍ വ്യക്തമാക്കി. മത്സര വിഭാഗത്തില്‍ പരിഗണനയ്ക്ക് എന്നു പറഞ്ഞാണ് ചിത്രം വാങ്ങിയത്. മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ മേളയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കുന്നില്ലെന്നും വിമല്‍ വ്യക്തമാക്കി.
സിനിമ നല്കുന്ന സംവിധായകര്‍ ചലച്ചിത്രമേളയിലെ വിഭാഗങ്ങളെക്കുറിച്ച് പത്രങ്ങളിലൂടെ മാത്രം അറിയേണ്ടി വരുന്നത് ഗതികേടാണെന്നും വിമല്‍ കുറ്റപ്പെടുത്തി. മാലതി സഹായ് അധ്യക്ഷയും എം.എഫ്. തോമസ്, ചന്ദ്രശേഖര്‍, മുദ്ര ശശി, സുധീഷ് കാമത്ത് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.
ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാല്’, സതീഷ് ബാബുസേനന്റെ ‘ചായംപൂശിയ വീട്’ എന്നിവയാണ് ഐ.എഫ്.എഫ്.കെയുടെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: