സ്‌കൂള്‍ പരിസരത്തുനിന്ന് പാന്‍മസാല ശേഖരം പിടികൂടി

Monday 12 October 2015 3:53 pm IST

പുനലൂര്‍: സ്‌കൂള്‍ പരിസരത്തുനിന്നു നിരോധിത പാന്മാസാലകള്‍ പിടികൂടി. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തെ സ്റ്റേഷനറി കടയില്‍ നിന്നുമാണ് നിരോധിത പാന്‍മസാലകള്‍ പിടികൂടിയത്. പിടിച്ചെടുത്തവയ്ക്ക് വിപണിയില്‍ പതിനയ്യായിരത്തോളം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. രഹസ്യവിവരത്തെതുടര്‍ന്ന് പുനലൂര്‍ എസ്‌ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടയില്‍ പരിശോധന നടത്തിയത്. കടക്കുള്ളില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന നൂറ്റിഅറുപത്തിഎട്ടോളം പായ്ക്കറ്റുകളാണ് തുടരന്ന് കണ്ടെടുത്തത്. പുനലൂര്‍ പോലീസ് കേസെടുത്തു. പുനലൂരില്‍ ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ്, എന്‍എന്‍ കോളേജ് പരിസരം, ടിബി ജങ്ഷന്‍ എന്നിവിടങ്ങളിലും ഇവയുടെ വിപണനം തകൃതിയായി നടക്കുന്നുണ്ട്. മുമ്പ് നടത്തിയ പരിശോധനകളില്‍ ഇവിടെ നിന്നും നിരവധിതവണ പാന്‍മസാലകള്‍ പിടികൂടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.