ഭാരത ചൈന സംയുക്ത സൈനിക പരേഡ് ബന്ധം മെച്ചപ്പെടുത്തും

Monday 12 October 2015 6:33 pm IST

ബീജിങ്ങ്: ഭാരത ചൈനീസ് സേനകളുടെ സംയുക്ത പരേഡ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ പത്രം ഗ്‌ളോബല്‍ ടൈംസ്. കൈയോടു കൈ( ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്നലെയാണ് ആരംഭിച്ചത്. ഇതിനെ പാശ്ചാത്യശക്തികള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ്. വിദേശ മാധ്യമങ്ങള്‍ ഇതിനെ അമ്പരപ്പോടെയാണ് വീക്ഷിക്കുന്നത്.ഇതിനുള്ള സമയമായിട്ടില്ലെന്ന മട്ടിലാണ് അവരുടെ പ്രതികരണം,ലേഖനത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സതേണ്‍ ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസ് ഡയറക്ടര്‍ വാങ്ങ്‌ലള ദേഹുവ പറയുന്നു. സംയുക്ത പരിശീലനം ബന്ധങ്ങളുടെ ഊഷ്മാവ് അളക്കാനുള്ള ഒരു ഉപാധി കൂടിയാണ്.ഇത് പരസ്പര വിശ്വാസം വളര്‍ത്തും. സമീപകാലത്ത് അതിര്‍ത്തിയിലുണ്ടായ പ്രശ്‌നങ്ങള്‍ മനപൂര്‍വ്വമുള്ളവയല്ല, അബദ്ധവശാലുണ്ടായവയാണ്. ഇവ നിയന്ത്രിക്കാന്‍ ഇരുരാജ്യങ്ങളിലേയും ഭരണാധികാരികള്‍ക്ക് കഴിയും, വാങ്ങ് എഴുതി. പതിറ്റാണ്ടുകളായി അതിര്‍ത്തയില്‍ വെടിവയ്പ്പ് ഉണ്ടായിട്ടില്ല. സൈനിക സഹകരണം മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചമാക്കാനും തീരുമാനമുണ്ട്. സംയുക്ത അഭ്യാസം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുകതന്നെ ചെയ്യും, ലേഖനത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.