വാജ്‌പേയി വീണ്ടും ഭരിക്കണമെന്ന് പാക്കിസ്ഥാനികള്‍ ആഗ്രഹിച്ചിരുന്നു: കസൂരി

Monday 12 October 2015 6:37 pm IST

മുംബയ്: 2004ലെ തെരഞ്ഞെടുപ്പിനു ശേഷം അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും ഭാരതത്തില്‍ അധികാരത്തില്‍ വരണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നതായി മുന്‍പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരി. തന്റെ നൈതര്‍ എ ഹോക്ക് നോര്‍ എ ഡവ് എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുംബയില്‍ എത്തിയ കസൂരി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തനിക്ക് ഭാരതത്തിലെയും പാക്കിസ്ഥാനിലെയും സാധാരണ ജനങ്ങളില്‍ വലിയ വിശ്വാസമാണ് ഉള്ളത്. അവരെ വിലകുറച്ചുകാണരുത്. ഭാരതവുമായി നല്ല ബന്ധം ഉണ്ടാകണമെന്നാണ് പാക്കിസ്ഥാനിലെ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നത്, കസൂരി പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ദേഹത്ത് കരിയോയില്‍ ഒഴിച്ച സംഭവത്തില്‍ അദ്ദേഹം പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.