ബീഹാറില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടും: മന്ത്രി നജുമ

Monday 12 October 2015 6:45 pm IST

ശ്രീനഗര്‍: ബീഹാറില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നജുമ ഹെബ്ദുള്ള പറഞ്ഞു. ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വികസനമാണ് ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ പ്രതിപക്ഷങ്ങള്‍ വര്‍ഗ്ഗീയ രാഷ്ട്രീയമാണ് കളിക്കുന്നത്. വര്‍ഗ്ഗീയ രാഷ്ട്രീയത്തിലൂടെ വികസന അജണ്ടകള്‍ തകിടം മറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത്‌വിലപോകില്ല. ബീഹാറില്‍ വ്യക്തമായ ഭൂരിപക്ഷം ബിജെപി നേടുമെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലായ്‌പ്പോഴും സംസാരിക്കുന്നത് വികസനത്തെക്കുറിച്ച് മാത്രമാണെന്നും നജുമ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.