ഗോലിവടാപാവിന് കൊച്ചിയില്‍ പുതിയ സ്റ്റോര്‍

Monday 12 October 2015 6:52 pm IST

കൊച്ചി: ക്വിക് സര്‍വീസ് റസ്റ്റോറന്റ് ശൃംഖലയായ ഗോലിവടാപാവ് കൊച്ചിയില്‍ ഏഴാമത്തെ സ്റ്റോര്‍ തുറന്നു. പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിക്കു സമീപമാണ് പുതിയ സ്റ്റാര്‍. ദക്ഷിണേന്ത്യയില്‍ മാത്രമായി 50 പുതിയ സ്റ്റോറുകള്‍ ഉടനെ തുറക്കും. കേരളത്തിലും തമിഴ്‌നാട്ടിലുമായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 200 സ്റ്റോറുകള്‍ തുറക്കാനാണ് പരിപാടി. 2020-ഓടെ സ്റ്റോറുകളുടെ എണ്ണം 1000 ആയി ഉയര്‍ത്തുമെന്ന് ഗോലിവടാപാവ് സഹസ്ഥാപകനും സിഇഒയുമായ വെങ്കടേഷ് അയ്യര്‍ പറഞ്ഞു. ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനും പരിപാടിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.