സുധീന്ദ്രകുല്‍ക്കര്‍ണ്ണിക്കെതിരായ അക്രമം: ശക്തമായി അപലപിച്ച് എല്‍.കെ അദ്വാനി

Monday 12 October 2015 7:51 pm IST

ന്യൂദല്‍ഹി: സുധീന്ദ്രകുല്‍ക്കര്‍ണ്ണിക്കെതിരായി നടന്ന കരിമഷി പ്രയോഗത്തെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി ശക്തമായ ഭാഷയില്‍ അപലപിച്ചു. വത്യസ്ത കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്നവരോടുള്ള അസഹിഷ്ണുതയാണ് സംഭവം കാണിക്കുന്നതെന്ന് അദ്വാനി പറഞ്ഞു. ദീര്‍ഘനാളായി തന്റെ സഹപ്രവര്‍ത്തകനായ സുധീന്ദ്രകുല്‍ക്കര്‍ണ്ണി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യം രാവിലെ ടിവിയില്‍ കണ്ടു. ആരുടേയും പേരുപറയാന്‍ ആഗ്രഹിക്കുന്നില്ല. വത്യസ്തമായ അഭിപ്രായമുള്ളവരോടുള്ള അസഹിഷ്ണുത വര്‍ദ്ധിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം, അദ്വാനി പറഞ്ഞു. സുധീന്ദ്രകുല്‍ക്കര്‍ണ്ണിക്കു നേരേ നടന്ന ആക്രമണത്തെ ബിജെപി നേതാവ് സുധേഷ് വര്‍മ്മയും അപലപിച്ചു.