സത്യസായിബാബ

Monday 12 October 2015 8:09 pm IST

 • മരണം ജീവിതത്തിലെ ഒരനുഭവം മാത്രം-അതിനെ മാത്രം ചിന്തിച്ചു ഭയപ്പെട്ടു ജീവിക്കേണ്ടതില്ല. ഒരു കാന്തം സൂചിയെ ആകര്‍ഷിക്കുന്നില്ലെങ്കില്‍, തെറ്റ് അവയ്ക്കിടക്കുള്ള ചെളിയുടേതാണ്. എല്ലാ പരീക്ഷണങ്ങളെയും പരീക്ഷകളെയും സ്വാഗതം ചെയ്യുക. ആത്മവിശ്വാസത്തിനും പ്രമോഷനും അതു സഹായിക്കും.
 • ഈശ്വരന്റെ കൊട്ടാരത്തിലെ ഓരോ മുറിയാണ് ഓരോ രാജ്യവും. സൃഷ്ടിക്കപ്പെട്ടതെല്ലാം പരിവര്‍ത്തനത്തിനു വിധേയമാണ്. മനുഷ്യനും പരിവര്‍ത്തനത്തിനു വിധേയമാണ്.
 • ഒരേ വൈദ്യുതി എല്ലാ വൈദ്യുതോപകരണങ്ങളേയും ചൈതന്യവത്താക്കുന്നു, ഒരേ ഈശ്വരന്‍ സര്‍ ചരാചരങ്ങളെയും ചൈതന്യവത്താക്കുന്നു.
 • നന്മ ചെയ്യുവാന്‍ സാധിച്ചില്ലെങ്കിലും തിന്മ ചെയ്യാതിരിക്കുക.
 • തെറ്റുകള്‍ ഉടന്‍ തിരുത്തുക. ശരികള്‍ ഉടന്‍ അഭിനന്ദിക്കുക. മക്കളെ നന്മയിലേക്ക് നയിക്കാന്‍ ശരിയായ മാര്‍ഗമിതാണ്.
 • ശൂന്യാകാശത്തിലെത്താനും ചന്ദ്രനിലിറങ്ങാനും സാധിച്ച മനുഷ്യരാശിക്ക് ഇന്നും സ്വന്തം അയല്‍ക്കാരുമായി സമാധാനത്തില്‍ കഴിയുവാന്‍ സാധിക്കുന്നില്ല!
 • ജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങളും തുല്യമായ അവകാശങ്ങളുമുണ്ട്. മരണത്തിന്റെ അധിപന്‍ വരുന്നതിനുമുമ്പ് നിങ്ങളെ വിളിച്ച് അറിയിക്കുകയില്ല. ഞാന്‍ ക്ലിക് ചെയ്യാന്‍ പോകുന്നു എന്ന് മുന്നറിയിപ്പ് നല്‍കുന്ന ഒരു ഫോട്ടോഗ്രാഫറെ പോലെയല്ല മരണത്തിന്റെ വരവ്.
 • ഓര്‍മകളുടെ കൂറ്റന്‍ തിരമാലകളും അത്യാഗ്രഹത്തിന്റെ കൊടുങ്കാറ്റും വികാരത്തിന്റെ കാട്ടുതീയും നിങ്ങളുടെ ശാന്തതയെ സ്വാധീനിക്കാതെ കടന്നുപോകട്ടെ. മൗനമാണ് ഈശ്വരാന്വേഷിയുടെ പ്രഭാഷണ രീതി.
 • ഈശ്വരനെന്ന ശരീരത്തിന്റെ ഓരോ സെല്ലാണ് ഓരോ മനുഷ്യനും. ക്ഷമ എന്ന ശക്തിയാണ് മനുഷ്യന് എപ്പോഴും വേണ്ടത്.
 • മാംസാഹാരത്തിലൂടെ മൃഗീയ വികാരങ്ങളുണ്ടാകുന്നു. ഭയാനകമായ രോഗങ്ങളും. മറ്റുള്ളവര്‍ പ്രകീര്‍ത്തിക്കുമ്പോള്‍ തുള്ളിച്ചാടി ആഹ്ലാദിക്കാതിരിക്കുക. അവര്‍
 • വിമര്‍ശിക്കുമ്പോള്‍ തളര്‍ന്ന വീഴാതിരിക്കുക. വീണുകിട്ടുന്ന ഓരോ നിമിഷവും ഉപയോഗപ്രദമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കുക.
 • അല്ലെങ്കില്‍ ഈശ്വരചൈതന്യത്തെ ധ്യാനിക്കുവാനുപയോഗിക്കുക.
 • അത്യാഗ്രഹം ദുഃഖത്തിനു കാരണമാകും. സംതൃപ്ത ജീവിതത്തിന് അതാവശ്യമില്ല.
 • നന്മയുടെയും തിന്മയുടെയും ഫലങ്ങള്‍ വ്യക്തിയെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.
 • ഓരോ മനുഷ്യനും ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടാകണം. അതാണ് മനുഷ്യജന്മ
 • സാക്ഷാത്കാരം.
 • ഭക്തിയില്ലാത്ത ഏത് അറിവും വെറുപ്പിന് കാരണമാകും.
 • ശാന്തവും മധുരവുമായ വാക്കുകളാണ് ഈശ്വരീയ സ്‌നേഹത്തിന്റെ പ്രകടനരീതിയിലുണ്ടാകേണ്ടത്.