ജില്ലാപഞ്ചായത്തിലേക്ക് സിപിഐ വിമതന്‍

Monday 12 October 2015 8:18 pm IST

അമ്പലപ്പുഴ: സിപിഐയില്‍ നിന്ന് രാജിവച്ച നേതാവ് ജില്ലാ പഞ്ചായത്തിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. സിപിഐ മുന്‍ ജില്ലാ കമ്മറ്റിയംഗവും മുന്‍ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റുമായ അഡ്വ. കരുമാടി ശശിയാണ് അമ്പലപ്പുഴ ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഏതാനും ദിവസം മുന്‍പ് അഡ്വ. കരുമാടി ശശി ഉള്‍പ്പെടെ 33 പേര്‍ സിപിഐയില്‍ നിന്ന് രാജി വെച്ചിരുന്നു. പാര്‍ട്ടി മണ്ഡലം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഇവര്‍ രാജിവെച്ചത്. അമ്പലപ്പുഴ ഡിവിഷനില്‍ സിപിഐയുടെ കമാല്‍ എം. മാക്കിയിലാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നയസമീപനങ്ങളില്‍ പ്രതിഷേധിച്ച് മുപ്പത്തിമൂന്നോളം സജീവ സിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടിരുന്നു.