ചേര്‍ത്തല നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Monday 12 October 2015 8:21 pm IST

ചര്‍ത്തല: നഗരസഭയില്‍ ബിജെപി-എസ്എന്‍ഡിപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. ആകെയുള്ള 35 വാര്‍ഡുകളില്‍ 25 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്. പത്ത് സീറ്റ് എസ്എന്‍ഡിപിക്കായി നീക്കി വെച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ വാര്‍ഡ്, പേര് എന്നീ ക്രമത്തില്‍ 1. കെ.കെ. സതീഷ്‌കുമാര്‍ 2. പി.കെ. മോഹനന്‍, 3. ബിനുദാസ്, 8. ജി. ജയകുമാര്‍ 9. വല്‍സല ശശി, 10. അഡ്വ.കെ. പ്രേംകുമാര്‍ 11. ബിന്ദു കണ്ണന്‍, 12. വിദ്യാ, 13. ഡി. ജ്യോതിഷ്, 14. മായ, 15. ചന്ദ്രലേഖ, 16. ആര്‍. രാജേഷ് 17. ജ്യോതി പ്രദീപ്, 18. ശ്രീജി, 19. പുരുഷന്‍, 20. അഡ്വ.എന്‍.വി. സാനു, 22. സിന്ധു പ്രസാദ്, 24. പത്മകുമാര്‍, 27. ആര്‍. രാജേന്ദ്രന്‍ 28. വിനോദ് ആര്‍. ഷേണായ്, 29. വി.എ. സുരേഷ്‌കുമാര്‍, 31. ലക്ഷ്മി വീരമണി, 32. സന്തോഷ്/ ശ്യാംസുന്ദര്‍ 33. ബി. അനില്‍കുമാര്‍ 34. കെ.ടി. ഷാജി, 35. ധന്യാ സുരേഷ്. അവശേഷിക്കുന്ന വാര്‍ഡുകളില്‍ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികളാകും മല്‍സരിക്കുക. എസ്എന്‍ഡിപി യുടെ സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചിരിക്കുന്നവരെ സിപിഎം പ്രവര്‍ത്തകര്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇവരുടെ പേരുകള്‍ ഇന്ന് രാവിലെ പ്രഖ്യാപിക്കും. സഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ ഒന്നടങ്കം നഗരത്തില്‍ പ്രകടനം നടത്തിയ ശേഷമാകും നഗരസഭ ഓഫീസിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.