ശാശ്വതീകാനന്ദ സ്വാമിയുടെ ഇതര ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കണം: ബിജെപി

Monday 12 October 2015 9:35 pm IST

കോട്ടയം: ശാശ്വതീകാനന്ദ സ്വാമി യുടെ മരണത്തിന്റെ ദുരൂഹത അന്വേഷിക്കാന്‍ ആവേശം പ്രകടിപ്പിക്കുന്ന ആളുകള്‍ ആ കാലഘട്ടത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഇതരബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി അക്രമ കാലഘട്ടത്തില്‍ ശാശ്വതീകാനന്ദയ്ക്ക് അബ്ദുള്‍ നാസര്‍ മദനിയുമായിട്ടായിരുന്നു സഖ്യം. മദനിയുമായി അദ്ദേഹത്തിന് ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ബന്ധത്തെ സംബന്ധിച്ച ദുരൂഹതകൂടി അന്വേഷിക്കണം. ഈ അന്വേഷണത്തേക്കുറിച്ച് സിപിഎമ്മിനും കോണ്‍ഗ്രസ്സിനും അടക്കമുള്ള ആളുകള്‍ക്ക് പറയാനുള്ള കാര്യം ബിജെപിക്ക് അറിയുവാന്‍ താത്പര്യമുണ്ട്. എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് അബ്ദുള്‍ നാസര്‍ മദനിയെ മഹത്വവത്ക്കരിച്ചതും എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തതും. മദനിയും ശാശ്വതീകാനന്ദയും തമ്മില്‍ ശിവഗിരി സംബന്ധിച്ചിട്ടുണ്ടായിരുന്ന സഖ്യമെന്തായിരുന്നു. ആ കാലഘട്ടത്തിലെ അതുമായി ഉണ്ടായിരുന്ന ദുരൂഹത അദ്ദേഹത്തിന്റെ മരണവുമായി തന്നെയുള്ള ദുരൂഹതകള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കണെമെന്നാണ് ബിജെപി ആവശ്യമെന്നും രാധാകൃഷ്ണമേനോന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.