ചിഹ്നം:രാഷ്ട്രീയകക്ഷി അധികാരപ്പെടുത്തിയവരുടെ വിവരം അറിയിക്കണം

Saturday 8 April 2017 11:30 pm IST

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കാന്‍ പാര്‍ട്ടി അധികാരപ്പെടുത്തിയവരുടെ വിവരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയോ ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥനെയോ വരണാധികാരിയേയോ അടിയന്തരമായി അറിയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പാര്‍ട്ടി അധികാരപ്പെടുത്തിയവര്‍ ഒക്‌ടോബര്‍ 17 നു വൈകീട്ട് മൂന്നു മണിക്ക് മുമ്പ് ബന്ധപ്പെട്ട വരണാധികാരിക്ക് പാര്‍ട്ടിചിഹ്നം അനുവദിക്കുന്നതിനുളള ശുപാര്‍ശ കത്ത് നല്‍കണം. അധികാരപ്പെടുത്തിയയാള്‍ ഒപ്പിട്ടിട്ടുളള കത്തുകള്‍ക്ക് മാത്രമേ സാധുതയുണ്ടായിരിക്കുകയുളളുവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.