ആത്മാവിന്റെ കേന്ദ്രം

Thursday 16 June 2011 8:20 pm IST

ജീവിതം ശൂന്യമാണ്‌, അതിന്‌ ഒരര്‍ത്ഥവുമില്ല, എന്നൊക്കെ നാം പറയുമ്പോള്‍ അതിനര്‍ത്ഥം ജീവിതം ഒഴിഞ്ഞ കാന്‍വാസ്‌ പോലെയാണ്‌ എന്നതാണ്‌. ഈ കാന്‍വാസില്‍ നിങ്ങള്‍ എന്തെഴുതിയാലും അതിനര്‍ത്ഥമുണ്ട്‌. ജീവിതത്തിന്‌ അര്‍ത്ഥമില്ല എന്ന്‌ പറയരുത്‌. നിങ്ങള്‍ ജീവിതത്തിന്‌ എന്തര്‍ത്ഥമാണോ നല്‍കുന്നത്‌ ആ രീതിയിലാണ്‌ നിങ്ങളുടെ ജീവിതം അര്‍ത്ഥവത്താകുന്നത്‌.
ജീവിതത്തിന്‌ ഒരര്‍ത്ഥം നല്‍കാവുന്ന തരത്തില്‍ പക്വത നേടിയെടുക്കണം. അത്‌ ശക്തി പകരുന്ന ഒരര്‍ത്ഥമാകണം. സ്വയം മാറുക, മറ്റുള്ളവരെയും മാറ്റുക എന്നതാണ്‌ ജീവിതത്തിന്‌ നല്‍കാവുന്ന ഏറ്റവും വലിയ അര്‍ത്ഥം. ജീവിതം വളര്‍ന്നുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ പ്രായമേറുന്ന ഒരു പ്രക്രിയയാണ്‌. വളരുമ്പോള്‍ ജീവിതം വര്‍ഷങ്ങളിലേക്ക്‌ എഴുതിച്ചേര്‍ക്കപ്പെടുന്നു. പ്രായമേറുമ്പോള്‍ ജീവിതത്തില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. നമ്മില്‍ കൂടുതല്‍ പേരും വളരുകയല്ല ചെയ്യുന്നത്‌. മറിച്ച്‌ നമുക്ക്‌ പ്രായമേറുകയാണ്‌.
വളരെക്കുറച്ച്‌ ആളുകളേ വളരുന്നുള്ളു. മിക്കവര്‍ക്കും പ്രായം കൂടുക മാത്രമാണ്‌ ചെയ്യുന്നത്‌ . ജീവിതത്തെ ശക്തിപ്പെടുത്താനുള്ള വഴിയാണ്‌ വളരുകയെന്നത്‌. അതായത്‌ വര്‍ഷങ്ങളിലേക്ക്‌ ജീവിതം എഴുതിച്ചേര്‍ക്കുക എന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.