ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

Monday 12 October 2015 10:05 pm IST

കൊച്ചി: പ്രസിഡന്റ് വനിതാ സംവരണമായിട്ടും അറിയപ്പെടുന്ന ഒരു വനിതയെ പോലും രംഗത്തിറക്കാതെ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഘടകകക്ഷികളുടെ സ്ഥാനാര്‍ഥികളിലെ അനിശ്ചിതത്വം മാറിയിട്ടില്ല. ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളില്‍ 19 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. രണ്ട് സീറ്റില്‍ വീതം മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണിയും കേരള കോണ്‍ഗ്രസ് ജേക്കബും മത്സരിക്കും. ജെഡിയുവും ആര്‍എസ്പിയും ഓരോ സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക (പഞ്ചായത്ത് ഡിവിഷന്‍ നമ്പര്‍, പേര്, സ്ഥാനാര്‍ത്ഥിയുടെ പേര് ക്രമത്തില്‍) 1. ചെറായി: സി ആര്‍ സുനില്‍. 2. മുത്തകുന്നം: അരുണജ തമ്പി. 3. കറുകുറ്റി: അഡ്വ. കെ വൈ ടോമി. 4. മലയാറ്റൂര്‍: സാംസണ്‍ ചാക്കോ. 5. കാലടി: ആര്‍എസ്പി. 6. കോടനാട്: കേരള കോണ്‍ (എം), 7. പുല്ലുവഴി: ബേസില്‍ പോള്‍. 8. ഭൂതത്താന്‍കെട്ട്: എം എം അബ്ദുള്‍കരീം. 9. നേര്യമംഗലം: സൗമ്യ ശശി. 10. വാരപ്പെട്ടി: കേരള കോണ്‍ (എം), 11. ആവോലി: ഡോളി കുര്യാക്കോസ്. 12. വാളകം: അഡ്വ. കെ എം സലീം. 13. പാമ്പാക്കുട: കേരള കോണ്‍ (ജേക്കബ്), 14. ഉദയംപേരൂര്‍: കേരള കോണ്‍ഗ്രസ് (ജേക്കബ്), 15. മുളന്തുരുത്തി: ആശ സനില്‍. 16. കുമ്പളങ്ങി: സൂസന്‍ ജോസഫ്. 17. പുത്തന്‍കുരിശ്: സി കെ അയ്യപ്പന്‍കുട്ടി. 18. കോലഞ്ചേരി: സി പി ജോയി. 19. വെങ്ങോല: ജോളി ബേബി. 20 എടത്തല: മുസ്ലിംലീഗ്. 21. കീഴ്മാട്: അഡ്വ. അബ്ദുള്‍ മുത്തലിബ്. 22. നെടുമ്പാശേരി: സരള മോഹന്‍. 23. ആലങ്ങാട്: മുസ്ലിംലീഗ്. 24. കടുങ്ങല്ലൂര്‍: ജെഡിയു. 25. കോട്ടുവള്ളി: ഹിമാ ഹരീഷ്. 26. വല്ലാര്‍പാടം: സോന ജയരാജ്. 27. വൈപ്പിന്‍: റോസ് മേരി ലോറന്‍സ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.