നവരാത്രി ആഘോഷം ഇന്ന് തുടങ്ങും

Monday 12 October 2015 10:35 pm IST

തലശ്ശേരി: മൂഴിക്കര തളിയാറന്റവിട ശ്രീ മുത്തപ്പന്‍ മടപ്പുര ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഇന്ന് മുതല്‍ 23 വരെ നടക്കും. 23 വരെ എല്ലാ ദിവസവും കാലത്ത് 6.30 മുതല്‍ 9.30 വരെയും വൈകുന്നേരം 5.30 നും നട തുറന്ന് പ്രത്യേക പൂജകള്‍ നടത്തും. 21 ന് ഗ്രന്ഥം വെപ്പും 22 ന് വാഹന പൂജയും 23 ന് വിദ്യാരംഭവും നടക്കും. നവംബര്‍ 4 ന് പുത്തരി വെള്ളാട്ടം നടക്കും. ഇതിന്റെ ഭാഗമായി ശ്രീ മുത്തപ്പന്‍, ഗുളികന്‍, ശാസ്തപ്പന്‍, ഭഗവതി വെള്ളാട്ടങ്ങളും കെട്ടിയാടും. ആലക്കോട്: അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ദേവീ സന്നിധിയില്‍ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കും. നിത്യവും ദേവീമാഹാത്മ്യ പാരായണം, ഭജന, സംഗീതാര്‍ച്ചന, ശാസ്ത്രീയ നൃത്താര്‍ച്ചന, ഭക്തിഗാനസുധ, എം.പി.മണി പാലക്കാട് അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി എന്നിവ നടക്കും. 23 ന് വിദ്യാരംഭവും ഉണ്ടായിരിക്കും. തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്, പി.എന്‍.ഉണ്ണിരാജന്‍, ബി.രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.