കരിക്കകത്ത് മഹാ സരസ്വതി യാഗം നടന്നു

Monday 12 October 2015 10:44 pm IST

കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ നടന്ന മഹാസരസ്വതി യാഗത്തിന് ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍ മന്ത്രങ്ങള്‍ ചൊല്ലിക്കൊടുക്കുന്നു

പേട്ട: കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തില്‍ മഹാസരസ്വതി യാഗം നടന്നു. കരിക്കകത്തമ്മ നവരാത്രി സംഗീതോത്സവത്തിന് മുന്നോടിയായി ക്ഷേത്ര ട്രസ്റ്റ് സംഘടിപ്പിച്ചുവരുന്ന മൂന്നാമത് സരസ്വതി യാഗത്തില്‍ കുട്ടികളും രക്ഷിതാക്കളുമടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ക്ഷേത്രമുറ്റത്ത് പ്രതേ്യകം ഒരുക്കിയ ഹോമകുണ്ഡങ്ങളിലാണ് യാഗം നടത്തിയത്. ഏകലവ്യാശ്രമം മഠാധിപതി അശ്വതി തിരുനാള്‍ നേതൃത്വം നല്‍കി. ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ എം. വിക്രമന്‍നായര്‍, പ്രസിഡന്റ് സി. മനോഹരന്‍, വൈസ് പ്രസിഡന്റ് എസ്. ശ്രീകണ്ഠന്‍നായര്‍, സെക്രട്ടറി വി. അശോക് കുമാര്‍, ജോയിന്റ് സെക്രട്ടറി എസ്. ഗോപകുമാര്‍, ട്രഷറര്‍ എം. രാധാകൃഷ്ണന്‍ നായര്‍ പങ്കെടുത്തു.