അമേരിക്കയില്‍ അയ്യപ്പ േക്ഷത്രം: വിഗ്രഹഘോഷയാത്രയ്ക്ക് സ്വീകരണം

Monday 12 October 2015 10:45 pm IST

അമേരിക്കയില്‍ നിര്‍മിക്കുന്ന അയ്യപ്പക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹഘോയാത്ര
തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍

തിരുവനന്തപുരം: വേള്‍ഡ് അയ്യപ്പ സേവാട്രസ്റ്റ് ന്യൂയോര്‍ക്കില്‍ നിര്‍മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള വിഗ്രഹ ഘോഷയാത്ര നാളെ സമാപിക്കും. ശബരിമലതന്ത്രി കണ്ഠരര് രാജീവരരുടെ പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രയാണമാരംഭിച്ച ഘോഷാത്രയ്ക്ക് വിവിധക്ഷേത്രങ്ങളില്‍ ഗംഭീരവരവേല്‍പ്പാണ് ലഭിച്ചത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷത്രത്തി ല്‍ ദേവസ്വം അധികൃതരും പള്ളിയോടസേവാസംഘം ഭാരവാഹികളും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. വഞ്ചിപ്പാട്ട്, ആര്‍പ്പുവിളി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. വേള്‍ഡ് അയ്യപ്പ സേവാട്രസ്റ്റ് ചെയര്‍മാന്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ള ആമുഖ പ്രഭാഷണം നടത്തി. അയ്യപ്പ സേവാ സമാജം ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആശംസ നേര്‍ന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പത്മജാ പ്രേം, അംഗങ്ങളായ രാജന്‍നായര്‍, അപ്പുക്കുട്ടന്‍പിള്ള, സോമരാജന്‍ നായര്‍,തങ്കമണിപിള്ള, ഓമനാ വാസുദേവ്,രുക്മണി നായര്‍, രമണിപിള്ള,ശാരദാ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധക്ഷേത്രങ്ങ ള്‍, കരയോഗമന്ദിരങ്ങള്‍, സാംസ്‌കാരികകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സ്വീകരണംനല്‍കി. തോട്ടമണ്‍കാവ് ദേവീക്ഷത്രത്തില്‍ നടന്ന സ്വീകരണത്തി ല്‍ വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി മുഖ്യാതിഥിയായിരുന്നു. റാന്നി പുല്ലുപുറം ക്ഷേത്രത്തില്‍ നടന്ന സ്വീകരണത്തില്‍ ശബരിമലയിലേക്ക് തിരുവാഭരണം ചുമക്കുന്ന ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തെ ആദരിച്ചു. കോട്ടയത്ത് സൂര്യകാലടി മനയില്‍ എത്തിയ വിഗ്രഹത്തില്‍ സൂര്യന്‍ സൂര്യനമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രത്യേക പൂജനടത്തി.
ഇന്നലെ തിരുവനന്തപുരത്ത് ഉദിയന്‍കുളങ്ങര ദേവിക്ഷേത്രം, പൂജപ്പുര കല്ലറമഠം, ആറ്റുകാല്‍ ക്ഷേത്രം, ശ്രീ പത്മനാഭസ്വാമിക്ഷേത്രം, കരിക്കകം ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. നാളെ മാവേലിക്കര ചെറുകോല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്വീകരണത്തോടെ ഘോഷയാത്ര സമാപിക്കും. കൊല്ലം ഉമയനല്ലൂര്‍ ക്ഷേത്രത്തില്‍ ഗംഭീരസ്വീകരണവും ഒരുക്കിയിട്ടുണ്ട്.
ന്യുയോര്‍ക്ക് കേന്ദ്രമായി മൂന്നുപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് അയ്യപ്പ സേവാട്രസ്റ്റ്. അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രമാണ് ന്യൂയോര്‍ക്കില്‍ ഉയരുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ള, ജനറല്‍സെക്രട്ടറി പത്മജാ പ്രേം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.