വെള്ളാപ്പള്ളിക്കെതിരെയുള്ള നീക്കം ആസൂത്രിതം: കെ.എം.സന്തോഷ്‌കുമാര്‍

Monday 12 October 2015 10:58 pm IST

ഇറഞ്ഞാല്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്ന ആരോപണങ്ങള്‍ ആസൂത്രിതവും അടിസ്ഥാനരഹിതവുമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.സന്തോഷ്‌കുമാര്‍. വിജയപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട്, പത്തൊമ്പത് വാര്‍ഡുകളിലെ സംയുക്ത പദയാത്ര നട്ടാശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുവലതു മുന്നണികള്‍ വര്‍ഷങ്ങളായി മാറിമാറി ഭരിച്ചിട്ടും ഇക്കാലമത്രയും ഉണ്ടാകാത്ത കെട്ടുകഥകളാണ് ഇരുകൂട്ടരും പടച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വട്ടംമൂട് നാല്‍പ്പാമറ്റം, ഇറഞ്ഞാല്‍ വാര്‍ഡുകളില്‍ പദയാത്രയ്ക്ക് സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ബിനു.ആര്‍.വാര്യര്‍, രമേശന്‍ കല്ലില്‍, പി.ജെ.ഹരികുമാര്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, ഡോ.പ്രവീണ്‍ ഇട്ടിച്ചെറിയ, രണരാജ് പൂഴിമേല്‍, എം.വി.രഘുനാഥ്, നാസ്സര്‍ റാവുത്തര്‍, മോഹനന്‍ വാഴത്തറ, ഹരിരാജ്, ബാലന്‍ തോട്ടുപുറം, മായ സജി, രാജേഷ് ചെറിയമഠം എന്നിവര്‍ വിവിധ സ്വീകരണയോഗങ്ങളില്‍ പ്രസംഗിച്ചു.