ബിജെപി പിന്തുണയോടെ എസ്.എന്‍.ഡി.പി.യോഗത്തിന് രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിള്‍

Tuesday 13 October 2015 9:58 am IST

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ ചുങ്കം നോര്‍ത്ത് നാലാം വാര്‍ഡ്, വെഴുപ്പൂര്‍ ആറാം വാര്‍ഡ് എന്നിവിടങ്ങളില്‍ എസ്.എന്‍.ഡി.പി.യോഗം ബി.ജെ.പി. പിന്തുണയോടെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. പകരമായി പതിനൊന്നാം വാര്‍ഡ് രാരോത്ത് പന്ത്രണ്ടാം വാര്‍ഡ് പരപ്പന്‍പൊയില്‍ ഈസ്റ്റ്, പതിനാലാം വാര്‍ഡ് ചെമ്പ്ര എന്നീ വാര്‍ഡുകളില്‍ ബി.ജെ.പിയെ പിന്തുണക്കാനും എസ്.എന്‍.ഡി.യോഗം താമരശ്ശേരി ശാഖ തീരുമാനിച്ചു. ശാഖാ യോഗത്തില്‍ ഇ.കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.കെ.അപ്പുക്കുട്ടന്‍, യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ഷൈജു തേറ്റാമ്പുറം, യൂത്ത് മൂവ്‌മെന്റ് കോഡിനേറ്റര്‍ വത്സന്‍ മേടോത്ത്, യൂണിയന്‍ കമ്മിറ്റി മെമ്പര്‍ സുരേന്ദ്രന്‍ അമ്പായത്തോട് എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.ടി.രാമകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും യോഗം പ്രതിനിധി അമൃതദാസ് തമ്പി നന്ദിയും പറഞ്ഞു.