ക്ഷേത്രങ്ങളൊരുങ്ങി; നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

Tuesday 13 October 2015 10:04 am IST

കോഴിക്കോട്: നാടും നഗരവും നവരാത്രി ആഘോഷത്തിനായി ഒരുങ്ങി. ക്ഷേത്രങ്ങള്‍, ഭജനമഠം, മറ്റു അദ്ധ്യാത്മിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി വന്‍ ഒരുക്കങ്ങളാണ് ഇതിനായി നടക്കുന്നത്. വേങ്ങേരി ശ്രീ സകലേശ്വരി ദേവീ ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കും. നാമസങ്കീര്‍ത്തനയാത്ര ശ്രീലളിതാസഹസ്രനാമസംഘം പാരായണം, ശ്രീ ലളിതാസഹസ്രനാമഅര്‍ച്ചന, അഖണ്ഡനാമയജ്ഞം തുടങ്ങിയവ ഉണ്ടായിരിക്കും. പറയഞ്ചേരി തറമ്മല്‍ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഒക്‌ടോ 21 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കും. തലക്കുളത്തൂര്‍ മൊടപ്പിലാവില്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിക്കും. ക്ഷേത്രകമ്മറ്റിയുടെയും ശ്രേഷ്ഠാചാരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നു മുതല്‍ 23 വരെ മന്ത്രജപപരിശീലനവും ഔഷധസേവയും ഉണ്ടായിരിക്കും. വെള്ളിമാട്കുന്ന് മാതാഅമൃതാനന്ദമയി മഠത്തില്‍ ഒക്‌ടോബര്‍ 20 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കും. 20 ന് വൈകീട്ട് ഗ്രന്ഥം വെപ്പ്, 21 ന് രാവിലെ 9ന് യോഗ, 22 ന് പട്ടയില്‍ പ്രഭാകരന്റെ അധ്യാത്മിക പ്രഭാഷണം 23 ന് രാവിലെ അഷ്‌ടോത്തര അര്‍ച്ചന തുടര്‍ന്ന് വിദ്യാരംഭം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കും. വിദ്യാരംഭത്തിന് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2371682. കാരന്തൂര്‍ ശ്രീ ഹരഹര മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്‌ടോബര്‍ 13 മുതല്‍ 23 വരെ നടത്തും. വിശേഷാല്‍ സരസ്വതിപൂജ, ചുറ്റുവിളക്ക്, ദേവീ മാഹാത്മ്യ പാരായണം, ലളിതാ സഹസ്രനാമ പാരായണം, ഭജന എന്നിവ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സരസ്വതീ ഉപാസനയും ഔഷധസേവയും നടക്കും. വിജയദശമി ദിവസം കാലത്ത് നാലുമണി മുതല്‍ വാഹനപൂജ, 9.30 മുതല്‍ എഴുത്തിനിരുത്തല്‍ എന്നിവയും ഉണ്ടായിരിക്കും. കോഴിക്കോട് ചിന്മയാ മിഷനില്‍ നവരാത്രി ആഘോഷിക്കും. ഇന്നു മുതല്‍ 21 വരെ എല്ലാ ദിവസവും ദേവീമാഹാത്മ്യം യജ്ഞം ഉണ്ടായിരിക്കും. 21 ന് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ മാതൃപൂജ നടക്കും. വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് ബ്രഹ്മ. മുകുന്ദ് ചൈതന്യ നേതൃത്വം നല്‍കും. കോഴിക്കോട് ശ്രീ തായാട്ട് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നടക്കും. മൊകവൂര്‍ ശ്രീകാമ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ 23 വരെ നവരാത്രി മഹോത്സവം നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രവികുമാരന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 14 ന് സിവില്‍ സ്റ്റേഷന്‍ പള്ളിപ്പാട്ട് അയ്യപ്പ ക്ഷേത്ര ഭജന സമിതിയുടെ ഭജനയും 15ന് സുധീര്‍ മാങ്കുഴിയുടെ ദേവീ നാരായണീയം പ്രഭാഷണവും നടക്കും. 17ന് പോലൂര്‍ അനീഷ് മാരാര്‍, കൃഷ്ണദാസ് മാരാര്‍ പോലൂര്‍ പാര്‍ട്ടി അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, 18ന് ധനഞ്ജയനും ശിഷ്യരും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചനയും, 19ന് എരഞ്ഞിക്കല്‍ സമര്‍പ്പണ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്ത സമര്‍പ്പണം, 20ന് കല്ലംവള്ളി ജയന്‍ നമ്പൂതിരി അവതരിപ്പിക്കുന്ന പ്രഭാഷണം 21 ന് മൊകവൂര്‍ മെലഡീസ് അവതരിപ്പിക്കുന്ന ഭക്തി ഗാനസുധയും, 22ന് ക്ഷേത്ര സംസ്‌കാരം എന്ന വിഷയത്തെക്കുറിച്ച് എ.കെ. ബി. നായരുടെ പ്രഭാഷണം എന്നിവ നടക്കും. രാവിലെ എഴിന് പ്രണവ അഷ്‌ടോത്തര ശതനാമ അര്‍ച്ചനയും ദശമി നാളില്‍ ഗണപതി ഹോമം, വാഹനപൂജ, സരസ്വതി പൂജ, വിദ്യാരംഭം, തൃകാലപൂജ എന്നിവയും ഉണ്ടായിരിക്കും. ശ്രീ അഴകൊടിദേവീ മഹാക്ഷേത്രത്തില്‍ ഇന്നു മുതല്‍ 23 വരെ നവരാത്രി മഹോത്സവം നടക്കും. ഇന്ന് രാവിലെ 9 ന് ലളിതസഹസ്രനാമഅര്‍ച്ചന വൈകു 6.15 ന് ദീപാരാധനയും തുടര്‍ന്ന് ഭജനയും രാത്രി 8 ന് ഭക്തിഗാനസുധയും ഉണ്ടായിരിക്കും. 14 ന് രാത്രി 8 ന് നൃത്തസന്ധ്യ, 15 ന് രാത്രി 8 ന് ദശാവതാരം, 16 ന് രാത്രി 8 ന് സന്താനഗോപാലം കഥകളി, 17 ന് രാവിലെ 9 ന് സംഗീത മത്സരം 18 ന് രാവിലെ 9 ന് ഗീതചൊല്ലല്‍ മത്സരം, വൈകീട്ട് ഡോ. പ്രിയദര്‍ശന്‍ ലാലിന്റെ ആധ്യാത്മിക പ്രഭാഷണം. രാത്രി 8 ന് രാമായണത്തിലെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ തോല്‍പാവക്കൂത്ത് 19 ന് വൈകീട്ട് ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ സംഗീതകച്ചേരി, രാത്രി 8 ന് നൃത്തനൃത്ത്യണ്‍ 20 ന് രാത്രി 8 ന് സാരംഗ് വയനാട് അവതരിപ്പിക്കുന്ന ഗാനമേള 21 ന് രാത്രി 8 ന് ഹിന്ദുസ്ഥാനി പുല്ലാങ്കുഴല്‍ കച്ചേരി, 22 ന് രാത്രി 8 ന് മെഗാ ഗാനമേള, വിജയദശമി ദിനത്തില്‍ വിദ്യാരംഭവും ഉണ്ടായിരിക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കാശ്യപാശ്രമത്തില്‍ നവരാത്രി തത്ത്വസമീക്ഷ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.