മരുന്നു വ്യാപാരികള്‍ കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറണം

Tuesday 13 October 2015 10:06 am IST

കോഴിക്കോട്:ഓണ്‍ലൈന്‍ ഫാര്‍മസികള്‍ നിയമവിധേയമാക്കുന്നുവെന്നാരോപിച്ച് നാളെ കേരളത്തിലെ ഒരു വിഭാഗം മരുന്നു വ്യാപാരികള്‍ നടത്തുന്ന സൂചനാ പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അിറയിച്ചു. ഓണ്‍ലൈന്‍ മരുന്നു വ്യാപാരത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഡോ. ഹര്‍ഷ ദീപ് കാംബ്ലെയുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റി രൂപീകരിച്ച പശ്ചാത്തലത്തില്‍ റിപോര്‍ട്ട് വരുന്നതുവരെ നിയമവിരുദ്ധ കടയടപ്പ് സമരത്തില്‍നിന്ന് മാറിനില്‍ക്കണമോന്നും പൊതുജനങ്ങള്‍ക്ക് അന്ന് മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് മരുന്നുകള്‍ കിട്ടാതാവുന്ന പക്ഷം ഡ്രഗ്‌സ് കണ്‍ട്രോളറെയോ (ഫോണ്‍ 04712774614, 2471896) കോഴിക്കോട് അസി. ഡ്രഗ്‌സ് കണ്‍ട്രോളറെയോ (0495 2371184) ബന്ധപ്പെടണം. എന്നാല്‍ സമരത്തിന്റെ ഭാഗമായി നാളെ മെഡിക്കല്‍ഷാപുകള്‍ അടച്ചിടുമെന്ന് ആള്‍കേരള കോസ്മറ്റിക്‌സ് ആന്റ് ഡ്രഗ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.