കഥ കഥ കാരണം ഹ്രസ്വചിത്രം നാളെ ആദ്യപ്രദര്‍ശനം

Tuesday 13 October 2015 10:07 am IST

കോഴിക്കോട്: മാനസികരോഗം ഒരു മാറാവ്യാധിയല്ലെന്നും അവരെ മനുഷ്യരായി കണ്ട് രോഗവിമുക്തി നേടിയവരെ പുനരധി വാസിപ്പിക്കുന്നത് ഓരോ വ്യക്തിയുടേയും കടമയാണ് എന്ന സന്ദേശവുമായി ഹ്രസ്വചിത്രം കുതിരവട്ടം മാനസി കാരോഗ്യ കേന്ദ്രവും ലീഗല്‍ സര്‍വീസ് അതോറിറ്റിയും മില്യന്‍ മൂവി മേക്കേഴ്‌സും സംയുക്തമായി തയ്യാറാക്കിയ കഥ കഥ കാരണം എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നാളെ വൈകുന്നേരം 4.30ന് ടാഗോര്‍ ഹാളില്‍ നടക്കും. പരിപാടി മന്ത്രി ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഹ്രസ്വ ചിത്ര പ്രകാശനം പ്രദീപ് കുമാര്‍ എം.എല്‍.എ നിര്‍വ ഹിക്കും. സിനിമാ സംവിധായ കന്‍ സലാം ബാപ്പു സി.ഡി ഏറ്റുവാങ്ങും. ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് മുഖ്യപ്രഭാ ഷണം നടത്തും. സുധീ കൃഷ് ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിന്ധു എസ് വിശ്വന്‍, സുധീകൃഷ്ണന്‍ എന്നിവര്‍ തിരക്കഥ തയ്യാറാക്കി. ജയപ്രകാശ് ക്യാമറയും ഷാന്‍ പുതുക്കാട്ടില്‍ നിര്‍മ്മാണവും നിര്‍വഹിച്ചു. സബ് ജഡ്ജ് ആര്‍.എല്‍ ബൈജുവാണ് പ്രൊജക്ട് ഹെഡ്. സിനിമാ താരങ്ങളായ ശ്രീദേവി ഉണ്ണി, രാജേഷ് ഹെബ്ബാര്‍, സുരേഷ് ബാബു, മധു ശ്രീകുമാര്‍, സാഹിത്യകാരി കെ.പി. സുധീര തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. ഷാന്‍ നേതൃത്വം നല്‍കുന്ന മില്യണ്‍ മൂവി മേക്കേഴ്‌സാണ് നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സബ് ജഡ്ജ് ആര്‍.എല്‍ ബൈജു, സുധീ കൃഷ്ണന്‍, ഷാന്‍ പുതുക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.