കൊച്ചി: ഇടമലയാര്‍ ആനവേട്ട കേസില്‍ രണ്ടു പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ കുമാര്‍, വിക്രമന് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
ആനക്കൊമ്പ് ശില്‍പ്പങ്ങളാക്കി നല്കുന്നതിനു സഹായിച്ചവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. നേരത്തേ അറസ്റ്റിലായ മുഖ്യപ്രതി ഈഗിള്‍ രാജന് നല്കിയ വിവരത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ ഇരുവരെയും ഇന്നു മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: