റിയാദില്‍ തീപിടുത്തം : 5 മലയാളികള്‍ മരിച്ചു

Saturday 2 July 2011 10:49 am IST

റിയാദ്‌: സൗദി അറേബ്യയിലെ റിയാദില്‍ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ അഞ്ച്‌ മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. റിയാദിലെ ബത്തയിലുള്ള അല്‍സാലിം സൂപ്പര്‍ മാര്‍ക്കറ്റിന്‌ മുകളിലത്തെ നിലയിലാണ്‌ തീപിടിച്ചത്‌. നിലമ്പൂര്‍ സ്വദേശികളായ സുലൈമാന്‍ കരുളായി, അഹമ്മദ് കബീര്‍, തൃശൂര്‍ സ്വദേശി അബ്ദുള്‍ റഹീം, മാവേലിക്കര സ്വദേശി സജി, എറണാകുളം സ്വദേശി അജിത് എന്നിവരാണ് മരിച്ച മലയാളികള്‍ .മരിച്ച മറ്റു രണ്ടു പേര്‍ നേപ്പാള്‍, കര്‍ണാടക സ്വദേശികളാണ്‌. മൃതദേഹങ്ങള്‍ ബത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെങ്കിലും ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതിനാല്‍ താമസക്കാര്‍ മിക്കവരും അപകടം നടക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.