ഇന്ന് ചിത്രം തെളിയും; പത്രിക സമര്‍പ്പണം നാളെ കൂടി

Tuesday 13 October 2015 5:43 pm IST

കൊല്ലം: അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസാന്നിദ്ധ്യം ഏറ്റെടുക്കാന്‍ മത്സരിക്കുന്നവരുടെ ചിത്രം ഇന്ന് തെളിയും. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ്. തിരക്കിട്ട കൂടിയാലോചനകള്‍ മുന്നണി ചര്‍ച്ചകള്‍ ഇവക്കെല്ലാം ഇന്നലെ പരിസമാപ്തിയായി. എല്‍ഡിഎഫും കോണ്‍ഗ്രസും പ്രശ്‌നങ്ങളുടെ നടുവിലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. ബിജെപി വിജ്ഞാപന ദിവസം തന്നെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി പ്രചരണം ആരംഭിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ബിജെപിയാണ് ഒരു പടി മുന്നില്‍. അതേസമയം ഇന്നലെയോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാനിച്ച സ്ഥലത്ത് എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങി കഴിഞ്ഞു. പലയിടത്തും ഇവര്‍ക്ക് പാരയായത് വനിതസംവരണ വാര്‍ഡുകളായിരുന്നു. ജനസമ്മതരായ സ്ഥാനാര്‍ത്ഥിയെ കിട്ടിയില്ല എന്നതും വിനയായി. പാര്‍ട്ടിയിലെ ചില പ്രശ്‌നങ്ങള്‍ കാരണം സിപിഎമ്മിന് സ്ഥാനാര്‍ത്ഥി നിശ്ചയത്തിന് കാലതാമസം നേരിട്ടു. യുഡിഎഫിന് വിനയായത് ഇപ്പോഴത്തെ കൂട്ടാളി ആര്‍എസ്പിയായിരുന്നു. സീറ്റ് വിഭജനം പല സ്ഥലത്തും ആര്‍എസ്പി-കോണ്‍ഗ്രസ് പിണക്കത്തിന് കാരണമായി. എന്നിരുന്നാലും അര്‍ഹതപെട്ട വാര്‍ഡുകള്‍ നല്‍കി തൃപ്തിപ്പെടുത്താന്‍ യുഡിഎഫിന് കഴിഞ്ഞത് തെരഞ്ഞെടുപ്പില്‍ വന്‍വിജയത്തിന് കാരണമാകുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.