വരള്‍ച്ചയകറ്റാം ജലാംശം നിലനിര്‍ത്താം

Tuesday 13 October 2015 7:48 pm IST

വരണ്ട ചര്‍മം പലര്‍ക്കുമൊരു പ്രശ്‌നമാണ്. വേനല്‍ക്കാലത്തും മഞ്ഞുകാലത്തുമെല്ലാം ഇതൊരു വില്ലനായിത്തീരാറുണ്ട്. ദിവസവും ധാരാളം വെള്ളം കുടിച്ചാല്‍ത്തന്നെ ഒരു പരിധിവരെ ഇതിനൊരു പരിഹാരമാകും. കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വരണ്ട ചര്‍മം ഒഴിവാക്കാന്‍ സാധിക്കും. നാളികേരപ്പാല്‍, വെളിച്ചെണ്ണ എന്നിവ വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇവ പുരട്ടുന്നതു മാത്രമല്ല, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. കുക്കുമ്പര്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇതില്‍  ധാരാളം സിലിക്ക അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ ഈര്‍പ്പം നില നിര്‍ത്താന്‍ ഇത് സഹായിക്കും.സെലറിയിലും സിലിക്ക ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ വാള്‍നട്ട് ഉപയോഗത്തിലൂടെ സാധിക്കും.  ഇതിന് ശരീരത്തിലെ ജലാംശം നില നിര്‍ത്താനുള്ള കഴിവുണ്ട്. ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. വരണ്ട ചര്‍മമുള്ളവര്‍ വൈറ്റമിന്‍ ഇ ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ ശീലമാക്കുക. ചീര ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ചീരയിലെ ഫൈറ്റോകെമിക്കല്‍ ചര്‍മത്തിന് ഗുണകരമാണ്. നട്‌സും  ക്യാരറ്റുമെല്ലാം ശരീരത്തിലെ ജലാംശം നില നിര്‍ത്തുന്ന ഭക്ഷ്യവസ്തുക്കളാണ്. നേന്ത്രപ്പഴവും ഒലിവ് ഓയിലും മിശ്രിതമാക്കി അതിലേക്ക് തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിട്ട് ഈ ഫേസ് പാക്ക് മുഖത്തു പുരട്ടിയതിനുശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറ്റി തിളക്കമാര്‍ന്ന ചര്‍മം നല്‍കും.ഇതേപോലെ നേന്ത്രപ്പഴവും വെണ്ണയും യോജിപ്പിച്ചും ഉപയോഗിക്കാം.  നേന്ത്രപ്പഴത്തില്‍ വൈറ്റമിന്‍ ഇ  ഗുളിക ചേര്‍ത്തും ഇപ്രകാരം ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ തേനും എണ്ണയും ചേര്‍ക്കാം. മുഖത്ത് പുരട്ടിയശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക.നേന്ത്രപ്പഴത്തിന്റെ കൂടെ തൈര് ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. 15 മിനിട്ട് മുഖത്ത് പുരട്ടിയശേഷം കഴുകി കളയാം. നേന്ത്രപ്പഴ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീരും ചേര്‍ക്കുക. ഈ ഫേസ് പാക്ക് ചര്‍മത്തിന്റെ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.