അമ്പലപ്പുഴ: സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിമത സ്ഥാനാര്‍ത്ഥിയാകുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സതി. എസ്.നാഥാണ് പതിമൂന്നാം വാര്‍ഡില്‍ വിമതയായി മത്സരിക്കുന്നത്. ജനറല്‍ വാര്‍ഡായ ഇവിടെ സതി. എസ് നാഥിനെ മത്സരിപ്പിക്കാന്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയും 104-ാംനമ്പര്‍ ബൂത്ത് കമ്മിറ്റിയും തീരുമാനമെടുത്തിരുന്നു.
എന്നാല്‍ പിന്നീട് ഈ സീറ്റ് യുഡിഎഫിലെ ഘടകകക്ഷികളായ ആര്‍എസ്പി ക്ക് നല്കാന് തീരുമാനിച്ചതോടെ സതി എസ് നാഥിന് സീറ്റില്ലാതായി. ഇതില്‍ പ്രതിഷേധിച്ചാണ് പതിമൂന്നാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നും ഇവര്‍ അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: