പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്ന എസ്എന്‍ഡിപി യോഗം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എസ്എന്‍ഡിപി യുടെ ഏഴു പേരും ബിജെപിയുടെ 11 പേരുമാണ് ജനവിധി തേടുന്നത്. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും നീലംകുളങ്ങര ക്ഷേത്രത്തില്‍ നിന്ന് പ്രകടനമായി പഞ്ചായത്ത് ഓഫീസിലെത്തി പത്രികകള്‍ സമര്‍പ്പിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി.ഡി. പ്രകാശന്, സെക്രട്ടറി ബിജുദാസ്, ട്രഷറര്‍ സോമന് കൈറ്റാത്ത്, ബിജെപി അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ബാലാനന്ദ്, വി.ആര്. ഉണ്ണി, മിഥുന് ലാല്‍ എന്നിവര്‍ നേതൃത്വം നല്കി. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് പൂച്ചാക്കല്‍ ഡിവിഷനില്‍ സ്മിതാ ഷൈന്‍, തൃച്ചാറ്റുകുളം ഡിവിഷനില്‍ വിജയ എന്നിവര്‍ മത്സരിക്കും. പാണാവള്ളി ഗ്രാമ പഞ്ചായത്തില്‍ ജനവിധി തേടുന്ന യോഗം പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍, വാര്‍ഡ് ഒന്നില്‍ പി. വിനോദ്, രണ്ടില്‍ മഞ്ജുഷ, ഒമ്പതില്‍ രമ്യ സജീവ്, പതിമൂന്നില്‍ ആശ ബിജു, 14 ല്‍ നിഷാനി സുരേഷ്, 16 ല്‍ പ്രീത പുരുഷോത്തമന്, 18 ല്‍ മഞ്ജുഷ ബിനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: