ഡമാസ്‌ക്കസിലെ റഷ്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം

Tuesday 13 October 2015 9:05 pm IST

ഡമാസ്‌ക്കസ്: ഡമാസ്‌ക്കസിലെ റഷ്യന്‍ എംബസിവളപ്പില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി. സിറിയയില്‍ ഐസിസ് ഭീകരര്‍ക്കെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ച് നൂറുക്കണക്കിന് ആളുകളാണ് ഇവിടെ എത്തിയിരുന്നത്. റഷ്യക്ക് പിന്തുണയുമായുള്ള പ്രകടനം തുടങ്ങുമ്പോഴാണ് റോക്കറ്റുകള്‍ പതിക്കുന്നത്.  ആദ്യം ഒന്നമ്പരന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് മനസ്സിലായതോടെ സാധാരണനിലയിലേക്ക് കാര്യങ്ങള്‍ മടങ്ങി. 300 ഓളം വരുന്ന പ്രകടനക്കാര്‍ റഷ്യന്‍ പതാകയും പ്രസിഡന്റ് വഌഡ്മിര്‍ പുടിന്റെ ഫോട്ടോകളും പിടിച്ചാണ് പ്രകടനത്തിനെത്തിയത്. ഐസീസ് ഭീകരര്‍ക്കെതിരെ റഷ്യ വ്യോമാക്രമണം ആരംഭിച്ചതോടെയാണ് ഭീകരര്‍ എമ്പസിയെ ലക്ഷ്യമിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.