കട്ടപ്പനയില്‍ യുഡിഎഫില്‍ പൊട്ടിത്തെറി

Tuesday 13 October 2015 9:46 pm IST

കട്ടപ്പന: കട്ടപ്പന നഗരസഭ  സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായി. അവസന മണിക്കൂറിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ വീട്ട് നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ വാദം. നോമിനേഷന് ശേഷം ചര്‍ച്ചയാകാമെന്നാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ. കേരള കോണ്‍ഗ്രസ്സുമായുളള സീറ്റുവിഭജനചര്‍ച്ചയില്‍  16 സീറ്റു വേണമെന്നാണ് കേരള കോണ്‍ഗ്രസ്സിന്റെ ആവശ്യം. എന്നാല്‍ 12 സീറ്റാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ഏഴ് വനിതാ സീറ്റും ആറ് ജനറല്‍ സീറ്റും നല്‍കാമെന്നുള്ള കോണ്‍ഗ്രസിന്റെ വാദം പൊളിഞ്ഞു. 14 സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് പറയുന്നത്.  എന്നാല്‍ 12 സീറ്റില്‍ കുറഞ്ഞ വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ്സും തയ്യാറല്ല. കട്ടപ്പന പഞ്ചായത്ത് ആയിരുന്നപ്പോള്‍ 10 സീറ്റാണ് കേരള കോണ്‍ ഗ്രസ്സിന് ഉണ്ടായിരുന്നത്. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന വിമര്‍ശനവുമുണ്ട്. കട്ടപ്പനയില്‍ മൂന്നു സീറ്റ് യൂത്ത് കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ആവശ്യം. കട്ടപ്പന നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ എ,ഐ വിഭാഗങ്ങള്‍ തമ്മില്‍ സീറ്റ് ധാരണ ആകാത്തതിനാല്‍ ഇരു ഗ്രൂപ്പുകളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു. 10 ജനറല്‍ വാര്‍ഡുകളാണ് കോണ്‍ഗ്രസിന് ലഭിക്കുക അതില്‍ 6 സീറ്റ് ഐ ഗ്രൂപ്പും,4 സീറ്റ് എഗ്രൂപ്പും എടുക്കണമെന്ന നിര്‍ദ്ദേശമാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചത് എന്നാല്‍ എ ഗ്രൂപ്പിലെ രണ്ട് വിഭാഗങ്ങളായ പി.ടി തോമസ് വിഭാഗവും റോയി കെ പൗലോസ് വിഭാഗവും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അഞ്ച് വീതം സീറ്റുകള്‍ എടുക്കാമെന്ന നിര്‍ദ്ദേശം വെക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശം ഐ ഗ്രൂപ്പ് തള്ളി തുടര്‍ന്ന് നഗരസഭയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 19 വാര്‍ഡുകളിലും  സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഗ്രൂപ്പുകള്‍ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.