ഹിന്ദുഐക്യം തകര്‍ക്കാന്‍ ഗൂഢാലോചന: എം.ടി. രമേശ്

Tuesday 13 October 2015 9:48 pm IST

മാവേലിക്കര: രണ്ട് മുന്നണികള്‍ക്കിടയില്‍പ്പെട്ട് ധ്രൂവീകരിക്കപ്പെട്ടുപോയ കേരളത്തില്‍ ബിജെപിയും, എസ്എന്‍ഡിപിയും, കെപിഎംഎസും മറ്റ് ഹിന്ദു സമൂഹങ്ങളും ഒന്നാകുന്നതില്‍ ഇരുമുന്നണികള്‍ക്കും വേവലാതിയാണ്. ഇത് തകര്‍ക്കാന്‍ ശക്തമായ ഗൂഡാലോചനയും നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു. ചെന്നിത്തലയില്‍ നടന്ന ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് ശ്രീനാരായണഗുരുവിന് കുരിശ് സമ്മാനിക്കുമ്പോള്‍ മറുഭാഗത്ത് യാക്കൂബ് മേമനെ മഹത് വത്ക്കരിക്കാന്‍ ശ്രമിക്കുന്നു. മുസ്‌ലീം ലീഗിന് മുന്‍പില്‍ പഞ്ചപുഛമടക്കിനില്‍ക്കുകയാണ് സുധീരന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതൃത്വം. ഹിന്ദു ഐക്യം തകര്‍ക്കാന്‍ ലീഗിന്റെ നേതൃത്വത്തില്‍ മുസ്‌ലീം അജണ്ടയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു സമൂഹത്തിന്റെ കൂട്ടായ്മകേരളത്തില്‍ ചരിത്രമാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ കൂട്ടായ്മയോടെ മാത്രമേ രാജ്യത്തേയും, ഹിന്ദുക്കളെയും സംരക്ഷിക്കാന്‍ കഴിയു. വിദ്യാഭ്യാസ മേഖലകളില്‍പോലും ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങള്‍ക്ക് വാരിക്കോരി നല്‍കുവാന്‍ ഇരുവരും മത്സരിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ ഉന്നമനംകൊണ്ടുമാത്രമേ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉയരാന്‍ കഴിയൂ. പുതിയ സഖ്യത്തോടെ നാം ഇവയെല്ലാം നേടിയെടുക്കണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ തൊണ്ണൂറ് ശതമാനവും പ്രവൃത്തിച്ചിരുന്നത് ഈഴവ-പട്ടികജാതി വിഭാഗക്കാരാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയില്‍ കെട്ടിവെച്ച കാശുപോലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് നഷ്ടപ്പെടും. വിജയമല്ല എത്രഭൂരിപക്ഷം നേടും എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും സുഭാഷ് വാസു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.