കനത്ത മഴ ; വ്യാപക നാശനഷ്ടം

Tuesday 13 October 2015 9:53 pm IST

തിരുവല്ല : ഇന്നലെയുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മന്നംകരചിറ -ചാലക്കുറി റോഡ്, കാരക്കല്‍ കുട്ടുമല്‍ എന്നിവിടങ്ങളില്‍ വൈദ്യുത പോസ്റ്റിലേക്ക് മരങ്ങള്‍ വീണു.വേങ്ങല്‍ വൈക്കത്തില്ല മലയത്ര എന്നിവിടങ്ങളിലും വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്.അപ്പര്‍കുട്ടനാട്ടില്‍ രണ്ടാകൃഷിക്കായി ഒരുങ്ങിയ പാടശേഖരത്തില്‍ വെള്ളം കയറി. ചാത്തങ്കേരി, മുട്ടാര്‍, ആലന്തുരുത്തി,കല്ലുങ്കല്‍ എന്നീപ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ പുറം ബണ്ട് തകര്‍ന്നാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.പകല്‍ സമയങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചത് ഓഫീസുകളെയും വ്യാപാരസ്ഥാപനങ്ങളിലെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പാടശേഖരങ്ങളില്‍ പുറംബണ്ട് തകര്‍ന്ന് വെളളം കയറിയതിനാല്‍ നെല്‍കൃഷി ഇറക്കാന്‍ തയ്യാറായ കര്‍ഷകര്‍ ആശങ്കയിലാണ്.ഇന്നലത്തെ കനത്തമഴയില്‍ വന്‍മരങ്ങള്‍ കടപുഴകി വൈദ്യുത ലൈനില്‍ വീണതിനാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് െൈവദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. യഥാ സമയം വൈദ്യുതി ലൈനില്‍ വീണുകിടക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാത്തത് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയില്‍ പുതുശ്ശേരി ഭാഗത്ത് വെള്ളം കയറി പാടശേഖരങ്ങള്‍ മുങ്ങി. കന്നിമല റോഡിന്റെ ഇരുവശത്തുമുള്ളഏലകളിലാണ് വെള്ളംകയറിയത്. ഏനാത്ത് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലും വെള്ളം കയറി. എം.സി.റോഡിന്റെ പലഭാഗങ്ങളും വെള്ളപ്പാച്ചിലില്‍ കേടുപാടുകള്‍ സംഭവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.