ഠേംഗ്ഡിജി സ്മൃതി ദിനം : അനുസ്മരണ പരിപാടി ഇന്ന്

Tuesday 13 October 2015 9:55 pm IST

കണ്ണൂര്‍: ഠേംഗ്ഡിജി സ്മൃതി ദിനമായ ഇന്ന് ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ അനുസ്മരണ പരിപാടി നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡണ്ട് പി.കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, മേഖലാ പ്രസിഡണ്ട് ടി.കെ.സുധി, ജില്ലാ വൈസ് പ്രസിഡണ്ട് പി.കൃഷ്ണന്‍ തുടങ്ങി ജില്ലാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.