ജനം എക്‌സ്പ്രസ്സ് ഇന്ന് കണ്ണൂരില്‍

Tuesday 13 October 2015 9:55 pm IST

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ കാഴ്ചകള്‍ പ്രേക്ഷകരിലെത്തിക്കാന്‍ ജനം ടിവിയുടെ ജനം എക്‌സ്പ്രസ് പരിപാടി ജനസഭ ഇന്ന് വൈകിട്ട് 4.30ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.വി.രത്‌നാകരന്‍ (ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി), ബിജു കണ്ടക്കൈ (ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി), മുഹമ്മദ്‌യൂസഫ് (ഡിസിസി സെക്രട്ടറി) എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.