പായം പഞ്ചായത്തിലെ 14 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

Tuesday 13 October 2015 10:09 pm IST

ഇരിട്ടി: പായം പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ 14വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പായം പഞ്ചായത്തില്‍ എത്തിയ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെയാണ് പത്രികസമര്‍പ്പിച്ചത്. വാര്‍ഡുകളും സ്ഥാനാര്‍ഥികളും ഇവരാണ്. 1 പെരിങ്കരി എം.സി.സുരേന്ദ്രന്‍, 2 മട്ടിണി ഒ.ജി.ബാലന്‍, 6 കുന്നോത്ത് ബിന്ദു ലാലന്‍, 7 കോളിക്കടവ് ടി.കെ.ശശീന്ദ്രന്‍, 8 ചീങ്ങാക്കുണ്ടം എന്‍.എം.മാനസ, 9 കോണ്ടംബ്ര പ്രതീപന്‍, 10 സി.ഷീല , 11 വട്ട്യറ പ്രസാദ് പ്രഭാകരന്‍ (പട്ടിക വര്‍ഗ്ഗ സംവരണം), 12 മാടത്തില്‍ കെ.ബീന, 13 തന്തോട് കെ.കെ.സുലോചന, 14 പെരുംപറമ്പ് വി.എം. പ്രവീണ്‍, 16 വിളമന ശ്രീധരന്‍ മാവില, 17 മലപ്പൊട്ട് പി.എസ്.ഷിജി, 18 ഉദയഗിരി കക്കുഴിയില്‍ ഓമന. ഇനി 4 വാര്‍ഡുകളിലെ പത്രിക സമര്‍പ്പിക്കാനുണ്ട്.