സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

Tuesday 13 October 2015 10:37 pm IST

കൊച്ചി: കോര്‍പ്പറേഷന്‍ 65 ഡിവിഷനിലെ (കലൂര്‍ സൗത്ത്) ബിജെപി സ്ഥാനാര്‍ഥി പി.വി. അതികായന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, വൈസ് പ്രസിഡന്റ് എന്‍. സജികുമാര്‍, ഇലക്ഷന്‍ ജനറല്‍ കണ്‍വീനര്‍ സി.ജി. രാജഗോപാല്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് അതികായാന്‍ പത്രിക നല്‍കിയത്. 73-ാം ഡിവിഷന്‍ പച്ചാളം സ്ഥാനാര്‍ത്ഥിയായി അബിജു സുരേഷ്.ടി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പോള്‍ എം. ഫിലിപ്പിന്റെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി നേതാക്കളായ സതീശ്, ജയപ്രകാശ്, രവീന്ദ്രന്‍, പോള്‍, ജോസിമാത്യു, ജൂഡ് ബിജു, ജോണി എന്നിവര്‍ സംബന്ധിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയായ എ.എന്‍. പ്രഭാത് കുമാര്‍, 14-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍, 16-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സുഭമ സുരേഷ്, 17-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വിജയലക്ഷ്മി തുടങ്ങിയവര്‍ നാമനിര്‍ദ്ദേശപട്ടിക പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറി മുമ്പാകെ സമര്‍പ്പിച്ചു. മലയാറ്റൂര്‍: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെയും ബ്ലോക്ക് തലത്തിലുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വിവിധ വാര്‍ഡുകളിലേക്കായി 14 ബിജെപി സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. പള്ളുപേട്ട ഗുരുമന്ദിരത്തില്‍ നിന്നും നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികളോടൊപ്പം പദയാത്രയായി വന്നാണ് പത്രിക സമര്‍പ്പിച്ചത്. ബ്ലോക്ക്-മലയാറ്റൂര്‍ ഡിവിഷനില്‍ അജിത സുബ്രഹ്മണ്യനും നടുവട്ടം ഡിവിഷനില്‍ കോമളം അജി എന്നിവരും ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലത്തില്‍ പരമേശ്വരന്‍ (5), ടി. അയ്യപ്പന്‍ (6), സിജി സുരേഷ് (7), രേഖ സുരേഷ് (8), മഞ്ജുമോള്‍ ബേബി (9), പ്രസാദ് കെ.വി(10), സജീവ് വളാഞ്ചേരി(11), അജി.എം.എന്‍ (12), ബാബു. എം.ജി (13) എന്നിവരും ബിജെപി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ടി.എസ്. ബൈജു (3), ജെയ്‌നി ലെനിന്‍ (15) എന്നിവരും നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വടക്കേക്കര പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വാര്‍ഡ് 1- കൃഷ്ണകുമാര്‍ പി.ടി, 3- അഡ്വ. സിംല രമേഷ്, 4- ശ്രീദേവി സനോജ്, 5- ദീപുലാല്‍, 6-അഭിലാഷ്, 7-സരിതാസുനി, 8- സരസ ബൈജു, 9- ജിപ്‌സന്‍, 10-സിജോയ്, 12-ഫിമ, 13- അനില്‍കുമാര്‍ വി.വി, 14- രതീഷ്, 15- അജിതസിബിന്‍, 16- സുരേഷ് ടി.എസ്, 17- ഷെല്ലി ദേവസി, 18- ശ്രീജിത്ത്, 19- മിനിസജി എന്നിവരാണ് വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബൈജു, വൈസ് പ്രസിഡന്റ് എസ്.എ. ഷിബു, മണ്ഡലം പ്രസിഡന്റ് അജി പോട്ടാശ്ശേരി, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് മധു, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹക് ബിനീഷ്, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ബൈജു, ശശി, ഗിരീഷ്, ധനേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. കാലടി: കാലടി പഞ്ചായത്തിലെ ബിജെപിയുടെ 11 സ്ഥാനാര്‍ത്ഥികള്‍ ചൊവ്വാഴ്ച രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാലടി ജംഗ്ഷനില്‍വച്ച് ഗ്രാമസേവാ പ്രസിഡന്റ് റ്റി.ആര്‍. മുരളീധരന്‍, ബിഎംഎസ്. മേഖല പ്രസിഡന്റ് അജയന്‍, എസ്.ആര്‍. സുഭാഷ്, ടി.എസ്. രാധാകൃഷ്ണന്‍, കെ.പി. അനില്‍കുമാര്‍, ബസത് കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ പൊന്നാടയണിയിച്ചു. ഒന്നാം വാര്‍ഡില്‍ വി.എ. രഞ്ജന്‍, നാലാം വാര്‍ഡില്‍ സതി സുബ്രമണ്യന്‍, ആറാം വാര്‍ഡില്‍ രാധമ്മ കെ.കെ., ഏഴാം വാര്‍ഡില്‍ സ്മിത്ത് പി.വി., എട്ടാം വാര്‍ഡില്‍ രഞ്ജിത്ത് ടി.സി., ഒമ്പതാം വാര്‍ഡില്‍ സലീഷ് ചെമ്മണ്ടൂര്‍, പത്താം വാര്‍ഡില്‍ ഷിജു സ്വാമിനാഥന്‍, പതിനൊന്നാം വാര്‍ഡില്‍ ഷീജ ഇ.എ., പതിനാലാം വാര്‍ഡില്‍ സിന്ധു പ്രസാദ്, പതിനഞ്ചാം വാര്‍ഡില്‍ വിജയന്‍ നായര്‍, പതിനേഴാം വാര്‍ഡില്‍ ടി.വി. ഉണ്ണി എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. മറ്റു വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ ബുധനാഴ്ച പത്രിക സമര്‍പ്പിക്കും.