രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കി

Tuesday 13 October 2015 11:09 pm IST

ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അല്‍-ഖുദ്‌സ് സര്‍വ്വകലാശാല രാമല്ലയില്‍ നടന്ന ചടങ്ങില്‍ ഡോക്‌ട്രേറ്റ് നല്‍കി ആദരിച്ചു. പാലസ്തീന്‍ ജനതയോടുള്ള ഭാരതത്തിന്റെ ഐക്യദാര്‍ഢ്യവും തത്വാധിഷ്ഠിത പിന്തുണയും സ്വാതന്ത്യ സമരത്തില്‍ അധിഷ്ഠിതമായതാണെന്ന് ചടങ്ങില്‍ പങ്കെടുക്കവേ രാഷ്ട്രപതി പറഞ്ഞു. അല്‍-ഖുദ്‌സ് സര്‍വ്വകലാശാലയില്‍ ഭാരത ചെയര്‍ രൂപീകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ പാലസ്തീനൊപ്പം പങ്കുചേരാന്‍ ഭാരതത്തിന് സന്തോഷമാണുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലായി, 12,000 പാലസ്തീനിയന്‍ വിദ്യാര്‍ത്ഥികള്‍ ഭാരതത്തിലെ സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. അവരില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പാലമായി വര്‍ത്തിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്നും രാഷ്ട്രപതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.